കൊച്ചി: ഗ്രാന്റ് കേരള ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ സീസണ് 9-ന്റെ ആദ്യ ദൈ്വവാര ജില്ലാതല നറുക്കെടുപ്പിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30ന് ലുലു മാളില്‍ സബ് കളക്ടര്‍ എസ്.സുഹാസ് ഐ.എ.എസ് നിര്‍വ്വഹിക്കും. ബസ്ഫിസ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മാര്‍ക്കറ്റിങ്ങ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് ആണ് ചടങ്ങിന്റെ മുഖ്യ സ്പോണ്സര്.
കൊച്ചി മേയര്‍ സൗമിനി ജയിന്, കളമശേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജെസ്സി പീറ്റര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജണല്‍ മാനേജര്‍ ബാല്‍ഗോപാല്‍, ഫെഡറല്‍ ബാങ്ക് റീജണല്‍ മാനേജര്‍ എന്‍.വി. സണ്ണി, ബസ്ഫിസ് മാനേജിങ്ങ് ഡയറക്ടര്‍ അബ്ദുള്‍ ലത്തീഫ്, ഡൊമിനൊ പിസ്സ കേരള ഹെഡ് ഡാനിയേല്‍ മുകേഷ്, മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ മുഹമ്മദ് സനല്‍, ഭീമാ ജൂവലറി എം.ഡി. ബിന്ദുമാധവ്, വോഡാഫോണ്‍ കേരള ഹെഡ് സായീനാഥ്, സാംസംഗ് റീജണല്‍ ഹെഡ് ജയ്സണ്‍, പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് എം.ഡി പീറ്റര്‍ പോള്‍, ബാറ്റ മാര്‍ക്കറ്റിങ് ഹെഡ് ഐ.ബി.കരിയപ്പ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ജി.കെ.എസ്.എഫ് ജില്ലാ മാനേജര്‍ അഭിലാഷ് പി. കുര്യന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: