തിരുവനന്തപുരം: ദേശീയ സ്കൂള്‍ കായികമേള കേരളത്തില്‍ നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദേശീയ സ്കൂള്‍ ഗെയിംസ് ഫെഡറേഷനെ വിവരം അറിയിക്കാനും തീരുമാനമായി. മഹാരാഷ്ട്ര സര്‍ക്കാര്‍ കായികമേള നടത്തുന്നതില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് ഗെയിംസ് ഫെഡറേഷന് മേള കേരളത്തിന് അനുവദിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് കത്തയച്ചിരുന്നു.
സംസ്ഥാന സ്കൂള്‍ യുവജനോത്സവം, എസ്എസ്എല്‍സി പരീക്ഷ, നിയമസഭ തെരഞ്ഞെടുപ്പ് എന്നിവ അടുത്തടുത്ത മാസങ്ങളില്‍ വരുന്നതാനാല് മേള നടത്തനാകില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചിരുന്നു. കേരളത്തിലെ മുന്‍ കായിക താരങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് മന്ത്രസഭ തീരുമാനം പുന പരിശോധിച്ചത്. അനുമതി ലഭിച്ചാല്‍ വേദി എവിടെയാണെന്ന് പിന്നീട് തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: