കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചുപൂട്ടലിന്റെ വക്കില്‍

Friday 18 December 2015 10:42 am IST

ചാത്തന്നൂര്‍: കെഎസ്ആര്‍ടി സി ചാത്തന്നൂര്‍ ഡിപ്പോ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. നിലവില്‍ അറുപത് ഷെഡ്യൂളുകള്‍ ഉള്ള ചാത്തന്നൂര്‍ ഡിപ്പോയാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. ചാത്തന്നൂര്‍ ഡിപ്പോയില്‍ ദിനംപ്രതി 20-ല്‍പരം ഷെഡ്യൂളുകള്‍ ക്യാന്‍സല്‍ ചെയ്യുന്നു. 60 ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ 68 ബസ് വേണമെിരിക്കെ 13 ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും ഒരുജന്‍ട്രം ബസും 36 ഓര്‍ഡിനറി സര്‍വീസുകളുമാണ് ദിനവും ഓപ്പറേറ്റ് ചെയ്യുന്നത്. അതില്‍ അഞ്ചോ അതിലധികമോ ഫാസ്റ്റ് പാസഞ്ചര്‍ ഷെഡ്യൂളുകള്‍ 15-ല്‍ പരം ഓര്‍ഡിനറി ബസുകളും ഉള്‍പ്പെടുന്ന സര്‍വീസുകളാണ് ക്യാന്‍സല്‍ ചെയ്യുന്നത്. കൂടാതെ പുതിയതായി വന്ന ജന്‍ട്രം ബസ് അപകടത്തെ തുടര്‍ന്ന് ഗ്യാരേജില്‍ വിശ്രമത്തിലാണ്. എട്ടുലക്ഷത്തോളം രൂപ പ്രതിദിനം കളക്ഷന്‍ ലഭിച്ചുകൊണ്ടിരുന്ന ഡിപ്പോയില്‍ ദിനവും അഞ്ചുലക്ഷത്തില്‍താഴെ മാത്രമാണ് വരുമാനമുള്ളത്. മാനേജ്‌മെന്റിന്റെ ഭാഗത്ത് ബോധപൂര്‍വ്വമുണ്ടാകുന്ന തെറ്റുകളാണ്ഡിപ്പോയുടെ തകര്‍ച്ചക്ക് കാരണം. അശാസ്ത്രീയമായ ഷെഡ്യൂളുകള്‍ഓപ്പറേറ്റ് ചെയ്യുന്നതും അസ്വഭാവികമായ സ്ഥലംമാറ്റങ്ങളും ഉള്‍പ്പടെമാനേജ്‌മെന്റ് നടപ്പാക്കുന്ന തുഗ്ലക് പരിഷ്‌കാരങ്ങള്‍ ഡിപ്പോയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയാണ്. യാതൊരു തത്വദീക്ഷയോ ഗൗരവപരമായ സമീപനങ്ങളോ ഡിപ്പോയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ സ്വീകരിക്കാതെ ഭരണകക്ഷി യൂണിയന്റേയും അതിന് സ്തുതി പാടുന്ന ഇടതുപക്ഷ യൂണിയനുകളുടെ നിസംഗതയും പരക്കെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ദിവസവും ഷെഡ്യൂളുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതു കാരണം വനിതകളടക്കമുള്ള 80ല്‍ പരം ജീവനക്കാര്‍ രാവിലെജോലിക്ക് ഹാജരായശേഷം ഡ്യൂട്ടി കിട്ടാതെ മടങ്ങുകയാണ്. കൂടാതെ പത്തോളം മെക്കാനിക്കല്‍ ജീവനക്കാരെ അശാസ്ത്രീയമായ രീതിയില്‍ മറ്റ് ഡിപ്പോകളിലേക്ക് സ്ഥലംമാറ്റിയത് മൂലം ബസുകളുടെ അറ്റകുറ്റപ്പണികള്‍ നിലച്ച മട്ടാണ്. ഇതുമൂലം നിരവധി ബസുകള്‍ കട്ടപ്പുറത്താണ്. നാട്ടിന്‍പുറത്ത് സ്ഥിതിചെയ്യുന്ന ഡിപ്പോയിലെ ഷെഡ്യൂളുകള്‍ ക്യാന്‍സല്‍ ചെയ്യുതുമൂലം നിരവധി ബൈറൂട്ടുകളിലെ യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിച്ചിരിക്കുകയാണ്. ഡിപ്പോ തുടങ്ങിയ കാലം മുതലുള്ള പല സര്‍വീസുകളും ക്യാന്‍സല്‍ ചെയ്യപ്പെട്ടു. ഇതുമൂലം ജനങ്ങളുടെ പ്രതിഷേധം വ്യാപകമാകുകയാണ്. ജനപ്രതിനിധികളേയും പൊതുജനങ്ങളേയും സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭപരിപാടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.