തിരുവനന്തപുരം: ഹൈക്കമാന്‍ഡിനു രമേശ് ചെന്നിത്തല നല്കിയ കത്തിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കത്ത് അയച്ചുവെന്ന വാര്‍ത്ത അദ്ദേഹം തന്നെ നിഷേധിച്ചിട്ടുണ്ടല്ലോ എന്നാണ് മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി ചോദിച്ചത്. മറ്റൊന്നും പറയാന്‍ മുഖ്യമന്ത്രി തയാറായില്ല.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായ പൂര്‍ണമായും തകര്‍ന്നുവെന്ന് ആരോപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു നല്‍കിയതായി പറയുന്ന കത്ത് ഇന്നലെ പുറത്തുവന്നിരുന്നു.
കെപിസിസി നേതൃത്വത്തിനെതിരെയും ഇതില്‍ വിമര്‍ശനമുണ്ട്. എന്നാല്‍ കത്ത് വ്യാജമാണെന്നും അന്വേഷണം വേണമെന്നും രമേശ് ആവശ്യപ്പെട്ടിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: