വൈക്കം: കാറില്‍ ടിപ്പര്‍ ഇടിച്ച് കാര്‍ ഡ്രൈവറായ യുവാവ് തല്‍ക്ഷണം മരിച്ചു. പോളശേരി സ്വദേശിയായ അംബരീഷാ (24)ണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെ വൈക്കം ചെമ്പ് പള്ളിക്ക് സമീപമായിരുന്നു അപകടം. എറണാകുളത്തു നിന്ന് വൈക്കത്തേക്ക് വരികയായിരുന്ന അംബരീക്ഷിന്റെ കാറില്‍ വൈക്കത്തു നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ടിപ്പര്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ വശം പൂര്‍ണ്ണമായും തകര്‍ന്നു. വൈക്കം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: