750 കിലോ വാട്ടിന്റെ റൂഫ് ടോപ്പ് സോളാര്‍ പ്ലാന്റ ്കമ്മീഷന്‍ ചെയ്തു കോഴിക്കോട് വിമാനത്താവളത്തിന് സോളാര്‍ പവര്‍

Friday 18 December 2015 2:30 pm IST

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 750 കിലോ വാട്ട് ശേഷിയുള്ള റൂഫ് ടോപ്പ് സോളാര്‍ പ്ലാന്റ് വിജയകരമായി കമ്മീഷന്‍ ചെയ്തു. രാജ്യാന്തര തലത്തില്‍ മുന്‍ നിരയിലുള്ള സോളാര്‍ എനര്‍ജി സൊലൂഷ്യന്‍സ് പ്രൊവൈഡറായ വിക്രം സോളാറാണ് പ്രതിവര്‍ഷം 1175 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്ന പ്ലാന്റ് സ്ഥാപിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ സോളാര്‍ മിഷന്‍ പദ്ധതിയില്‍ പെടുത്തിയാണ് വിമാനത്താവളത്തില്‍ സോളാര്‍ വൈദ്യുതി പദ്ധതി നടപ്പാക്കിയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ശേഷം വിക്രം സോളാര്‍ നടപ്പാക്കുന്ന രണ്ടാമത്തെ പദ്ധതിയാണിത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ സോളാര്‍ പദ്ധതിയുടെ രൂപരേഖ, എഞ്ചിനിയറിങ്ങ്, സംഭരണം, സപ്ലൈ, നിര്‍മ്മാണം, കമ്മീഷനിങ്ങ് എന്നിവയുടെ ഉത്തരവാദിത്വം വിക്രം സോളാറിനായിരുന്നു. 750 കിലോവാട്ട് പദ്ധതിക്ക് പ്രതിവര്‍ഷം 823 മെട്രിക്ക് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്ത് വിടുന്നത് കുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിക്രം സോളാറിന്റെ സോളാര്‍ പ്ലാന്റുകള്‍ പരിസ്ഥിതി സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് സിഇഒയും എംഡിയുമായ ഗ്യാനേഷ് ചൗധരി പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തിലെ സോളാര്‍ പ്ലാന്റ് അഡ്വാന്‍സ്ഡ് മോണിറ്ററിങ്ങ് സിസ്റ്റത്തോട് കൂടിയ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ളതാണെന്ന് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ കുല്‍ദീപ് ജെയിന്‍ പറഞ്ഞു. 7120 സ്‌ക്വയര്‍ മീറ്ററിലാണ് സോളാര്‍ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. 2 വര്‍ഷത്തേക്ക് പ്ലാന്റിന്റെ ഓപ്പറേഷന്റെയും അറ്റകുറ്റപ്പണികളുടെയും കരാറും വിക്രം സോളാറിനാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.