നെല്‍വയല്‍ നികത്തലിനെതിരെ പ്രക്ഷോഭത്തിലേക്ക്‌

Friday 18 December 2015 2:32 pm IST

കോഴിക്കോട്: സംസ്ഥാനത്തിലുടനീളം നടക്കുന്ന നെല്‍വയല്‍-തണ്ണീര്‍ത്തട നികത്തലിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് ഡോ.വി.എസ്. വിജയന്‍ പറഞ്ഞു. സംസ്ഥാന വ്യാപകമായി തണ്ണീര്‍തടം നികത്തപ്പെടുന്നുണ്ട്. നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സമ്മര്‍ദ്ദമൂലം കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണ്. 2010 നു ശേഷം കേരളത്തിലെ പ്രകൃതി അശാസ്ത്രീയമായ ഖനനം മൂലവും ഇതര ചൂഷണങ്ങളാലും തകിടം മറിക്കപ്പെട്ടുവെന്നും 2008 നു മുമ്പ് നികത്തിയതെന്ന പേരില്‍ വീണ്ടും ഭൂമിയുടെ തരംമാറ്റം നടത്തുന്നത് ക്രമ വിരുദ്ധമാണ്. നെല്‍വയല്‍- തണ്ണീര്‍ തട സംരക്ഷണം ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലയിലെ വിവിധപരിസ്ഥിതി സംഘടനകളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി നശീകരണത്തിനെതിരെ സംസ്ഥാന വ്യാപകമായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഡോ.എ.അച്യുതന്‍, താ യാട്ട്ബാലന്‍, പ്രൊഫ. ശോഭീന്ദ്രന്‍, ടി.വി.രാജന്‍ മണലില്‍ മോഹനന്‍ എം.എ. ജോണ്‍ സണ്‍, എ. ശ്രീവത്സന്‍, പി. ശിവാനന്ദന്‍, രമേഷ് ബാബു.പി. വി.എ.രവീന്ദ്രന്‍, പി.വി. കൃഷ്ണന്‍ കുട്ടി . ഷൗക്കത്തലി ഏറോത്ത് ഒ.ജെ.ചിന്നമ്മ, വി.പി. സുഹ്‌റ തുടങ്ങിയവര്‍ സംസാരിച്ചു. കേരള പരിസ്ഥിതി ഐക്യവേദി കണ്‍വീനറായി ടി.വി. രാജന്‍, ജോ. കണ്‍വീനര്‍ മണലില്‍ മോഹനന്‍, ഖജാന്‍ജി എ ശ്രീവത്സന്‍, കോഡിനേറ്ററായി സുബീഷ് ഇല്ലത്ത് എന്നവരെ തിരഞ്ഞെടുത്തു. പി.കൃഷ്ണദാസ് സ്വാഗതവും ഉഷാറാണി ടി.കെ. നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.