ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ഏകദിന ശിബിരം

Friday 18 December 2015 2:35 pm IST

കൊയിലാണ്ടി: ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ഗ്രാമസമിതി ഉപരിപ്രവര്‍ത്തകരുടെ ഏകദിന ശിബിരം കാട്ടിലപീടിക മത്സ്യത്തൊഴിലാളി സഹകരണ സംഘം ഹാളില്‍ നടന്നു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പൊതുകാര്യദര്‍ശി എ.കെ ശ്രീധരന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. തീരദേശ ജനവിഭാഗത്തിന്റെ സാമൂഹ്യവും സാമ്പത്തികവും സാംസ്‌കാരികവുമായ ഉന്നതി രാജ്യ താല്‍പ്പര്യം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. തീരദേശ ജനവിഭാഗത്തെ സംഘടിത ശക്തിയായി ഉയര്‍ത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സ്യത്തൊഴില്‍ മേഖലയിലെ തൊഴില്‍ സാമൂഹ്യ പ്രശ്‌നങ്ങളും പരിഹാരവും എന്ന വിഷയത്തില്‍ സംസ്ഥാ ന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണനും മത്സ്യത്തൊഴിലാളി ആനുകുല്യങ്ങളെക്കുറിച്ച് സംസ്ഥാന സെക്രട്ടറി പി.പി. ഉദയഘോഷും സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രജനീഷ്ബാബു സമാപന പ്രസംഗം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി. പി. സദാനന്ദന്‍, ജില്ലാ, താലൂക്ക് സമിതി ഭാരവാഹികളെ പ്രഖ്യാപിച്ചു. ജില്ലാ സമിതി ഭാരവാഹികളായി ടി. ജയപാലന്‍ വെള്ളയില്‍ (പ്രസിഡന്റ്), കെ. സുന്ദരന്‍ പുതിയാപ്പ, എ. കരുണാകരന്‍ മാറാട്, സുരേന്ദ്രന്‍ കൊല്ലംബീച്ച്, ഇ.പി. കവിത പാറക്കല്‍താഴെ (വൈസ് പ്രസിഡന്റുമാര്‍), വി. പ്രഹ്ലാദന്‍ കുരിയാടി (സെക്രട്ടറി), മണി, അനീഷ്, പി.പി. വിനായകന്‍, ശിവദാസന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), സന്തോഷ് കൊയിലാണ്ടി (ഖജാന്‍ജി), അശ്വതി കൊല്ലം, വിനോദിനി വിരുന്നുകണ്ടി, ഇന്ദിര എലത്തൂര്‍, കെ. ഫല്‍ഗുനന്‍ പയ്യോളി ജില്ലാ സമിതി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.