ആലപ്പുഴ: ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ 2007 ല്‍ രജിസ്റ്റര്‍ ചെയ്ത ദേഹോപദ്രവ കേസിലെ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. ആലപ്പുഴ പൂന്തോപ്പ് വാര്‍ഡില്‍ മേനങ്കാട്ട് വീട്ടില്‍ സുനിലി (45)നെയാണ് ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
2007 മെയ് രണ്ടിന് മദ്യലഹരിയില്‍ ആലപ്പുഴ ചിത്തിര ബാറില്‍ അക്രമം നടത്തവേ തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ സുനില്‍ മറ്റ് അഞ്ചു പേരോടൊപ്പം ചേര്‍ന്ന് ഇരുമ്പുവടികളും മറ്റും കൊണ്ട് അക്രമിച്ച് ഗുരുതരമായ പരിക്കേല്‍പ്പിക്കുകയായിരുന്നു. എസ്ഐ അപ്പുക്കുട്ടന്, സിപിഒമാരായ മധു, ഹാഷിര്‍, പോള്‍ എന്നിവരും അറസ്റ്റു ചെയ്ത സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: