ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു തോട്ടങ്ങളിലെ ബാലവേലക്കെതിരെ കര്‍ശന നടപടി : ജില്ലാകലക്ടര്‍

Saturday 19 December 2015 10:57 am IST

പുല്‍പ്പള്ളി : അടയ്ക്കാ, കാപ്പി വിളവെടുപ്പിനായി വനവാസി ബാലികാ ബാലകന്‍മാരെ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതിനെതിരെ നവംബര്‍ 21ന് ജന്മഭൂമി നല്‍കിയ വാര്‍ത്ത ഫലംകണ്ടു. ജില്ലയിലെ വിദ്യാലയങ്ങളില്‍നിന്ന് വനവാസിവിദ്യാര്‍ത്ഥികളുടെ കുട്ടത്തോടെയുള്ള ഒഴിഞ്ഞ്‌പോക്കിന് ഇത് കാരണമായി എന്നായിരുന്നു ജന്മഭൂമിയുടെ കണ്ടെത്തല്‍ തോട്ടങ്ങളിലെവിളവെടുപ്പിന് വനവാസികുട്ടികളെ ഉപയോഗിക്കുന്നതിനെതിരെ കര്‍ശനനടപടി ഉണ്ടാകുമെന്ന് ജില്ലാകള്ടറുടെ പ്രഖ്യാപനം തെല്ലൊരാശ്വാസമാകുമെങ്കിലും ട്രൈബല്‍, പോലീസ് വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം ഈ രംഗത്ത് ആവശ്യമാണെന്നാണ് ഇപ്പോഴത്തെസാഹചര്യം ഓര്‍മ്മപ്പെടുത്തുന്നത്. വിളവെടുപ്പ് കാലത്ത് നടക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാനുംമറ്റും വിലക്കുകളെ അവഗണിച്ച് ഈ വിഭാഗത്തിലെകുട്ടികള്‍ പോകുന്നു എന്നത് വസ്തുതയാണ്. ഇത്തരത്തില്‍ ജോലി ചെയ്യിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കലക്ടറേറ്റിലെ ട്രൈബല്‍ ഹെ ല്‍പ്‌ലൈനിലോ ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനുകളിലോ സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ.എസ്.പിയേയോ ചൈല്‍ഡ്‌ലൈനിലോ ജില്ലാ ലേബര്‍ ഓഫീസറെയോ അസി. ലേബര്‍ ഓഫീസറെയോ അറിയിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. 14 വയസ്സിന് താഴെയുള്ള കുട്ടികളെ ജോലി ചെയ്യിപ്പിക്കുന്നവര്‍ക്കെതിരെ ബാലവേല (നിരോധനം, നിയന്ത്രണം) നിയമം 1986, പട്ടിക ജാതി-വര്‍ഗം (അതിക്രമം തടയല്‍) നിയമം 1986 എന്നിവ പ്രകാരം കേസെടുക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ അറിയിച്ചു. ബാലവേല വിദ്യാഭ്യാസ അവകാശ നിയമ പ്രകാരവും കുറ്റകരമാണ്. സര്‍വശിക്ഷാഅഭിയാന്‍ (എസ്എസ്എ) ജില്ലയില്‍ നടപ്പിലാക്കുന്ന 'ആള്‍ ടു സ്‌കൂള്‍ ബാക് ടു സ്‌കൂള്‍ (ഔട്ട് ഓഫ് സ്‌കൂള്‍)' പദ്ധതിയിലൂടെ, സ്‌കൂളില്‍നിന്ന് കൊഴിഞ്ഞുപോവുന്ന കുട്ടികളെ തിരികെയെത്തിക്കുന്നതിന് ബാലവേല തിരിച്ചടിയാവുന്നുവെന്ന് എസ്.എസ്.എ ചൂണ്ടിക്കാണിച്ചതിനെതുടര്‍ന്നാണ് കലക്ടര്‍ കര്‍ശന നടപടി സ്വീകരിച്ചത്. ജില്ലയില്‍ ഈ വര്‍ഷം 1185 കുട്ടികള്‍ പഠനം നിര്‍ത്തിയതായാണ് ആഗസ്റ്റ്-സെപ്റ്റംബറില്‍ നടത്തിയ കണക്കെടുപ്പില്‍ എസ്എസ്എ കണ്ടെത്തിയത്. 36പേര്‍ ഇതുവരെ പ്രവേശനം നേടാത്തതടക്കം ജില്ലയില്‍ 1221കുട്ടികള്‍ സ്‌കൂളിന് പുറത്താണ്. ഇവരെ തിരികെയെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ബാലവേല തിരിച്ചടിയാവുന്നത്. ബാലവേല ശ്രദ്ധയില്‍പ്പെട്ടാല്‍ താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ അറിയിക്കുക. കലക്ടറേറ്റ് ട്രൈബല്‍ ഹെല്‍പ്‌ലൈന്‍: 04936 204151, ചൈ ല്‍ഡ് ലൈ ന്‍: 1098, ജില്ലാലേബര്‍ ഓഫീസര്‍: 04936 203905, അസി. ലേബര്‍ ഓഫീസര്‍: 04936 205711.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.