കരിങ്കുന്നം: കരിങ്കുന്നം സ്കൂളിന് സമീപത്ത് നിന്നും നിരോധിത പാന്‍മസലാ ഉല്‍പ്പന്നങ്ങള്‍ പിടികൂടി. സ്കൂളിന് സമീപം മലഞ്ചരക്ക് കട നടത്തിവരുന്ന ഒറ്റല്ലൂര്‍ വേട്ടോര്മഠത്തില് ചന്ദ്രശേഖരന്റെ കടയില്‍ നിന്നുമാണ് 30 പായ്ക്കറ്റ് നിരോധിത പാന്‍മസാല ഉല്‍പ്പന്നമായ ഹാന്‍സ് പിടിച്ചെടുത്തത്. തൊടുപുഴ ഡിവൈഎസ്പി ജോണ്സണ് ജോസഫിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സ്കൂള്‍ അധികൃതരുടെ പരാതിയിന്മേലാണ് ടൗണില്‍ പരിശോധന നടത്തിയത്. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: