ജീപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം പ്രതി പിടിയില്‍

Friday 18 December 2015 9:11 pm IST

ഇടുക്കി: സൂര്യനെല്ലിയില്‍ യുവാവിനെ ജീപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. സൂര്യനെല്ലി സ്വദേശി വിജയകാന്ത്(24) നെയാണ് ദേവികുളം ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് റ്റി എ യൂനസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് ഇയാളുടെ സുഹൃത്തുകൂടിയായിരുന്ന ശരവണനെ കമാന്‍ഡര്‍ ജീപ്പ് ഉപയോഗിച്ച് ഇടിച്ച് തെറിപ്പിക്കുകായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശരവണന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. അഞ്ച് ദിവസം മുമ്പ് നാഗമല എസ്റ്റേറ്റിന് സമീപത്ത് വച്ചായിരുന്നു പ്രതി ശരവണനെ ജിപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്‌ചെയ്തു. ശരവണന്‍ അപകടനില തരണം ചെയ്തതായാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.