ഏലപ്പാറ: ബസുകള്‍ കൂട്ടിയിടിച്ച് ഇരുപത് പേര്‍ക്ക് പരിക്കേറ്റു. ഏലപ്പാറ- കട്ടപ്പന സംസ്ഥാന പാതയില്‍ ചിന്നാറിന് സമീപം ഇന്നലെ രാവിലെയാണ് അപകടം നടന്നത്. വെല്ലൂരില്‍ നിന്നും ശബരിമല ദര്‍ശനത്തിന് എത്തിയ അയ്യപ്പഭക്തന്മാരുടെ ബസും ചങ്ങനാശേരിയില്‍ നിന്നും നെടുങ്കണ്ടത്തിന് പോയ സ്വകാര്യബസുമാണ് അപകടത്തില്‍പ്പെട്ടത്. അയ്യപ്പഭക്തന്മാരായ ദണ്ഡപാണി, ബാലാജി, അരുണഗിരി, പളനി എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. ആറുടെയും പരിക്ക് ഗുരുതരമല്ല. 30 പേരാണ് അയ്യപ്പന്മാര് സഞ്ചരിച്ച ബസിലുണ്ടായിരുന്നത്. പീരുമേട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: