സംസ്ഥാനത്തെ ആദ്യ പെറ്റ്‌കോക്ക് വൈദ്യുത പദ്ധതി കൊച്ചിയില്‍

Friday 18 December 2015 9:27 pm IST

കൊച്ചി: കൊച്ചി എണ്ണശുദ്ധീകരണ ശാലയുടെ ഉപോത്പന്നമായ പെറ്റ്‌കോക്ക് ഉപയോഗിച്ചുളള വൈദ്യുത പദ്ധതിക്ക് സംസ്ഥാനസര്‍ക്കാര്‍ തുടക്കമിടുന്നു. 500 മുതല്‍ 600 മെഗാവാട്ട് വരെ ഉല്പാദിപ്പിക്കാനാണ് ഈ പദ്ധതിയിലുടെ ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം പദ്ധതി പ്രാവര്‍ത്തികമാകും. റിഫൈനറിയുടെ നവീകരണ പദ്ധതി നടക്കുന്ന ഇരുമ്പനത്ത് തന്നെ 150 ഏക്കറോളം വരുന്ന ഫാക്ട് ഭൂമിയിലാണ് വൈദ്യുത പദ്ധതി വിഭാവനം ചെയ്യുന്നത്. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കേരള ലിമിറ്റഡാണ് (ഇന്‍കെല്‍) പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നവീകരണ പദ്ധതി പൂര്‍ത്തിയായാല്‍ 2016 ഓടെ പ്രതിവര്‍ഷം 14 ലക്ഷം ടണ്‍ പെട്രോളിയം കോക്ക് ഉത്പാദിപ്പിക്കാന്‍ കഴിയും. അസംസ്‌കൃത എണ്ണ ശുദ്ധീകരിക്കുമ്പോഴുണ്ടാകുന്ന ഉപോത്പന്നമാണ് പെട്രോകോക്ക്. നിരവധി രാജ്യങ്ങളില്‍ ഈ ഇന്ധനം ഉപയോഗിച്ച് ഊര്‍ജ്ജോത്പാദനം നടത്തുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.