കഞ്ചാവുമായി നാല് യുവാക്കള്‍ അറസ്റ്റില്‍

Friday 18 December 2015 9:44 pm IST

പത്തനംതിട്ട : കഞ്ചാവുമായി നാല് യുവാക്കള്‍ അറസ്റ്റില്‍ മല്ലപ്പള്ളി കുളത്തൂര്‍ ജംഗ്ഷനു സമീപത്ത് നിന്നാണ് 1.700 കിലോ ഗ്രാം കഞ്ചാവുമായി കദളിമറ്റം തുമ്പയില്‍വീട്ടില്‍ അര്‍ജുന്‍രാജ് (26) പാമ്പാടി പുത്തന്‍പുരയില്‍ വീട്ടില്‍ അജയ് (18), പാമ്പാടി തടത്തില്‍ പുരയിടത്തില്‍ വിനീത് (20) എന്നിവരെ പിടികൂടുന്നത്. കോട്ടയത്തു നിന്ന് എത്തിച്ച കഞ്ചാവ് മല്ലപ്പള്ളിയില്‍ വില്‍ക്കാന്‍ കൊണ്ടുവരുന്നതിനിടയിലാണ് ഇവരെ എക്‌സൈസ് സ്‌പെഷ്യല്‍ സ്വാഡ് അറസ്റ്റു ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും പിടിച്ചൈടുത്തിട്ടുണ്ട്. ചില്ലറ വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരാണ് ഇവരെന്ന് സംശയിക്കുന്നു. ഈ മാസം ജില്ലയില്‍ നിന്ന് അറസ്റ്റ് രേഖപ്പെടുത്തുന്ന ഏഴാമത്തെ കഞ്ചാവ് കേസാണിത്. അസി എക്‌സൈസ് കമ്മീഷണര്‍ മുരളീധരന്‍നായര്‍, സിഐ അനില്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍ അശോക് കുമാര്‍, പിഒ രാജീഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ആനന്ദരാജ്, ഗിരീഷ്‌കുമാര്‍, ശശിധരന്‍പിള്ള, വിജയദാസ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.