ക്രിസ്മസ്-പുതുവത്‌സരം: എക്‌സൈസ് പരിശോധന കര്‍ശനമാക്കി

Friday 18 December 2015 10:22 pm IST

കൊച്ചി: ക്രിസ്മസ്, പുതുവത്‌സര ആഘോഷങ്ങള്‍ കണക്കിലെടുത്ത് എക്‌സൈസ് വകുപ്പ് ജില്ലയില്‍ അനധികൃത ലഹരി വില്‍പ്പനയ്‌ക്കെതിരെ കര്‍ശന നടപടികള്‍ ആരംഭിച്ചു. കള്ളുഷാപ്പുകള്‍, വിദേശ മദ്യ വില്‍പ്പന ശാലകള്‍, അരിഷ്ട ഉത്പാദന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കി. രണ്ടു ദേശീയപാതകളിലും 24 മണിക്കൂര്‍ വാഹന പരിശോധന ആരംഭിച്ചിട്ടുണ്ട്. പോലീസ്, റവന്യൂ വകുപ്പുകളുടെ സഹകരണത്തോടെയാണു പരിശോധന. ഇതു സംബന്ധിച്ചു കളക്ടറേറ്റില്‍ എഡിഎം പി. പദ്മകുമാറിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. അടിയന്തിര സാഹചര്യം നേരിടുന്നതിനായി രണ്ടു സ്‌െ്രെടക്കിംഗ് ഫോഴ്‌സിനെയും നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കുന്നത്തുനാട്, കോതമംഗലം, അങ്കമാലി എന്നിവിടങ്ങളില്‍ നിന്നായി ഇതിനകം വാഹനങ്ങളില്‍ കടത്തുകയായിരുന്ന മദ്യവും മയക്കുമരുന്നും പിടിച്ചെടുത്തതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ. സുരേഷ്ബാബു അറിയിച്ചു. ഈ കേസുകളില്‍ ഒമ്പതു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഡിസംബര്‍ അഞ്ചുവരെ 107 അബ്കാരി കേസുകളും 21 മയക്കുമരുന്നു കേസുകളും എടുത്തു. അരിഷ്ടം, വാഷ്, വിദേശമദ്യം, ബിയര്‍, കള്ള്, കഞ്ചാവ് എന്നിവ പിടിച്ചെടുത്തവയില്‍പ്പെടുന്നു. വീടുകള്‍, ബേക്കറികള്‍, പെട്ടിക്കടകള്‍ എന്നിവിടങ്ങളില്‍ അനധികൃതമായി വൈന്‍ നിര്‍മിച്ചു വില്‍പ്പന നടത്തുന്നതായി എക്‌സൈസ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മയക്കുമരുന്ന്, സ്പിരിറ്റ് കടത്ത്, വ്യാജമദ്യ ഉത്പാദനം എന്നിവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഇനി പറയുന്ന ഫോണ്‍ നമ്പറുകളില്‍ വിളിച്ച് അറിയാക്കാം. ഫോണ്‍ നമ്പറുകള്‍: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ 0484 2390657, 9447178059, അസി. എക്‌സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) 0484 2627480, 9496002867, ജില്ലാ കണ്‍ട്രോള്‍ റൂം 0484 2390657, 9447178059, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് എറണാകുളം 0484 2393121, 9400069552, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ആലുവ 0484 2623655, 94000695, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കൊച്ചി 0484 2215120, 9400069554, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കുന്നത്തുനാട് 0484 2591203, 9400069559, 0485 2824419, 9400069562, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, മുവാറ്റുപുഴ 0485 2832623, 9400069564, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എറണാകുളം 0484 2627480, 9400069550, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് നോര്‍ത്ത് പറവൂര്‍ 0484 2443187, 9400069557.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.