കളമശ്ശേരി:’മൈ റിവര്‍’ എന്ന പുസ്തകം വായിച്ച മാര്‍പ്പാപ്പ ഗ്രന്ഥകര്‍ത്താവായ ശ്രീമന്‍ നാരായണനെ പ്രശംസിച്ചു. അദ്ദേഹം പ്രതികരിച്ചതില്‍ ബഹുമാനവും അതിലുപരി പറഞ്ഞു കേട്ടിട്ടുള്ള ആ എളിമ അനുഭവിച്ചറിയുകകൂടി ചെയ്തുവെന്ന് ശ്രീമന്‍ നാരായണന് പറഞ്ഞു. ഗ്രന്ഥകര്‍ത്താവ് തന്നെയാണ് മാര്‍പ്പാപ്പയ്ക്ക് പുസ്തകം അയച്ചുകൊടുത്തത്.
2016 ജനുവരി 7 ന് വൈകിട്ട് 5 മണിക്ക് ഇടപ്പിള്ളി ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രത്തില്‍ ‘മൈ റിവര്‍’ ഉള്‍പ്പെടെ ശ്രീമന്‍ നാരായണന്റെ മൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. ‘മൈ റിവര്‍’ (ഇംഗ്ലീഷ് നോവല്‍) ‘കാക്കപ്പൂവേ നീയും വേണം'(മലയാളം കവിതാ സമാഹാരം) ‘സതേണ്‍ ജേര്‍ണി’ (ഇംഗ്ലീഷ് ചെറുകഥാ സമാഹാരം) എന്നീ പുസ്തകങ്ങല്‍ സാഹിത്യകാരന് സേതു പ്രൊഫസര്‍ മ്യൂസ് മേരിക്ക് നല്കി പ്രകാശനം ചെയ്യും. ജസ്റ്റിസ് സുകുമാരന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് കവി എന്‍.കെ. ദേശം ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: