കോട്ടയം: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന ശുദ്ധജലത്തില്‍ നിന്നും പ്രത്യേകതരം ഇഴജന്തുവിനെ കിട്ടിയതായി പരാതി.
നഗരസഭ 13-ാം വാര്‍ഡില്‍ മാലതി മന്ദിരത്തില്‍ ഡി.ഹൈമവതിയമ്മയുടെ വീട്ടിലെ പൈപ്പില്‍ നിന്നും കഴിഞ്ഞദിവസം രാത്രിയില്‍ വെള്ളമെടുക്കുമ്പാഴാണ് ഏകദേശം 10 സെന്റീമീറ്റര്‍ നീളംവരുന്ന ഒരു മി.മീറ്റര്‍ വണ്ണമുള്ള ഇഴജന്തുവിനെ കിട്ടിയത്. മീനച്ചിലാറിന്റെ പാറമ്പുഴഭാഗത്തുനിന്നും ശേഖരിക്കുന്ന വെള്ളം കളക്ട്രേറ്റിന് സമീപത്തുള്ള ടാങ്കില്‍ ശേഖരിച്ച് ശുചീകരണ പ്രക്രിയകള്‍ക്ക് ശേഷമാണ് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതെന്നാണ് പറയുന്നത്. കൃത്യമായ രീതിയില്‍ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതുകൊണ്ടാണ് ഇത്തരം അപകടകരമായ മാലിന്യങ്ങള്‍ വെള്ളത്തിലെത്തുന്നതെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. ജീവനുള്ള ഈ ജന്തു വെള്ളത്തില്കിടന്ന പിടിച്ചതുകൊണ്ടാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഈ വെള്ളം ഭക്ഷണം പാകംചെയ്യുന്നതിനോ കുളിക്കുന്നതിനോ മറ്റോ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ ഉണ്ടാകുന്ന അപകടം ഭയാനകമാണ്.
ശുദ്ധജല വിതരണ പൈപ്പുകള്‍ പൊട്ടി ദിവസങ്ങള്‍ കഴിഞ്ഞാലും നന്നാക്കാത്തതുമൂലവും മറ്റുമാണ് ഇത്തരം ഉപദ്രവകാരികളായ ജീവികള്‍ വെള്ളത്തില്പ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: