കൊച്ചി: പതഞ്ജലി യോഗാ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കളമശ്ശേരി എസ്സിഎംഎസ് കോളേജില്‍ നടന്ന നാലാമത് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ സംസ്ഥാനതല മത്സരത്തില്‍ എറണാകുളം ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. 10 വയസുമുതല്‍ 65 വയസുവരെയുള്ളവര്‍ പങ്കെടുത്തു.
സമാപനസമ്മേളനം സിനിമാതാരം മാസ്റ്റര്‍ പ്രജ്വുല്‍ ഉദ്ഘാടനംചെയ്തു. യോഗത്തില്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സമ്മാനദാനം യോഗാ ഫെഡറേഷന് നാഷണല്‍ സെക്രട്ടറി ഹരിയും ധര്‍മ്മസ്ഥല യോഗ നാച്ചുറോപ്പതി കോളേജിെല യോഗാ ഡിപ്പാര്‍ട്ടുമെന്റ് ഹെഡ് ഡോ. ശശികാന്ത് ജെയിനും നിര്‍വഹിച്ചു. ടി.മനോജ് സ്വാഗതവും സന്തോഷ് വൈലോപ്പിള്ളി നന്ദിയും പറഞ്ഞു. ബെല്ലാള്‍ ഹരി, ജി.ബി. ദിനചന്ദ്രന്, അഡ്വ. ജഗദീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: