തിരുവാതിര തിരുവുത്സവം

Friday 18 December 2015 10:35 pm IST

കോട്ടയം: മറിയപ്പള്ളി ശ്രീമഹാദേവ മഹാവിഷ്ണു ക്ഷേത്രത്തില്‍ തിരുവാതിര തിരുവുത്സവത്തിന് 19ന് കൊടിയേറി 26ന് ആറാട്ടോടുകൂടി സമാപിക്കും. 19ന് വൈകിട്ട് കുലവാഴപുറപ്പാട്, രാത്രി 8ന് താഴമണ്‍മഠം കണ്ഠരര് മഹേശ്വരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തൃക്കൊടിയേറ്റ്. 8.30ന് ഭക്തിഗാനമേള. ഉത്സവ ദിനങ്ങളില്‍ രാവിലെ 5ന് ഗണപതിഹോമം, 7ന് ഭാഗവതപാരായണം, 9ന് ശ്രീബലി, വൈകിട്ട് 6.30ന് വിശേഷാല്‍ ദീപാരാധന, 9.30ന് വിളക്ക് എന്നിവ നടക്കും. 20ന് വൈകിട്ട് 4ന് പ്രഭാഷണം, 7ന് തിരുവാതിര, 7.30 നും 8.30നും നൃത്തനൃത്യങ്ങള്‍. 21ന് വൈകിട്ട് 5.30ന് ഭജന, രാത്രി 8ന് സംഗീതസദസ്സ്, 22ന് വൈകിട്ട് 7ന് കഥാപ്രസംഗം. 23ന് ഉച്ചയ്ക്ക് 12.30ന് ഉത്സവബലി ദര്‍ശനം, രാത്രി 7ന് നാമഘോഷജപലഹരി, 9.30ന് പ്രദോഷവിളക്ക്. 24ന് രാത്രി 9ന് കഥകളി. 25ന് വൈകിട്ട് കാഴ്ചശ്രീബലി, രാത്രി 8.30ന് നാടകം, 12ന് പള്ളിനായാട്ട്. 26ന് രാവിലെ 7ന് ആര്‍ദ്രാ ദര്‍ശനം, ഉച്ചയ്ക്ക് 2.30ന് ആറാട്ട് കടവിലേയ്ക്ക് പുറപ്പാട്. തുടര്‍ന്ന് ആറാട്ടിന് സ്വീകരണം. രാത്രി 9ന് ആറാട്ട് എതിരേല്‍പ്പ്, 11.30ന് കൊടിയിറക്ക് എന്നിവയോടുകൂടി ഉത്സവം സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.