ജില്ലാ വാര്‍ഷിക സമ്മേളനം

Friday 18 December 2015 10:37 pm IST

ഏറ്റുമാനൂര്‍: കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭയുടെ കോട്ടയം ജില്ലാ വാര്‍ഷിക സമ്മേളനം 20ന് ഏറ്റുമാനൂര്‍ ഹിന്ദുമത പാഠശാല ഹാളില്‍ നടത്തും. രാവിലെ 9 ന് യുവജനവേദി കമ്മറ്റി രൂപീകരണത്തോടെ ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ വനിതാ വേദി ജില്ലാ സെക്രട്ടറി പുഷ്പ വിജയന്‍ അദ്ധ്യക്ഷയായിരിക്കും. വനിതാ വേദി സംസ്ഥാന പ്രസിഡന്റ് ഡോ. പ്രമീള മഹേഷ് ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ ജില്ലാ ജോ. സെക്രട്ടറി ഹരിക്കുട്ടന്‍ കളത്തില്‍ കുന്നേല്‍ ആ മുഖപ്രസംഗവും വനിതാ വേദി സംസ്ഥാന സെക്രട്ടറി പ്രൊഫ. രാജമ്മ പത്മനാഭന്‍ മുഖ്യപ്രഭാഷണവും നടത്തും.ഉച്ചക്ക് 2 ന് നടക്കുന്ന കൗണ്‍സില്‍ സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.വി.വിജയന്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് മുഖ്യ പ്രഭാഷണം നടത്തും. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജയിംസ് പ്ലാക്കിത്തൊട്ടിയില്‍, കൗണ്‍സിലര്‍ ഗണേഷ് ഏറ്റുമാനൂര്‍, സംസ്ഥാന കമ്മറ്റി അംഗം കെ റ്റി വേണു എന്നിവര്‍ സംസാരിക്കും. സമ്മേളനത്തില്‍ സഭാ സംസ്ഥാന പ്രസിഡന്റ് സുബാഷ് ബോസ് ആറ്റുകാലിന് സ്വീകരണവും നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.