പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്നുമുതല്‍

Friday 18 December 2015 10:42 pm IST

പാലാ: 33-ാമത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ 19 മുതല്‍ 23 വരെ സെന്റ് തോമസ് കോളേജ് മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടക്കും. കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു. അണക്കര ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡോമിനിക് വാളന്മനാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്. ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ റെമീജിയൂസ് ഇഞ്ചനാനി, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, പാലാ രൂപത മുന്‍ മെത്രാന്മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ എന്നിവര്‍ കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കും. രാവിലെ 9 മുതല്‍ 3.30 വരെയും വൈകിട്ട് 4.15 മുതല്‍ 9 മണിവരെയുമാണ് കണ്‍വന്‍ഷന്‍. പത്രസമ്മേളനത്തില്‍ വികാരി ജനറാളന്മാരായ മോണ്‍. അബ്രഹാം കൊല്ലിത്താനത്തുമല, മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, ഫാ. ജോസ് കാക്കല്ലില്‍, ഫാ. ജോസ് വള്ളോംപുരയിടം, ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍, ഫാ. സ്‌കറി വേകത്താനത്ത്, ഫാ. ജോസ് ആലഞ്ചേരി, ജാന്‍സ് കക്കാട്ടില്‍, സാബു കോഴിക്കോട് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.