മുണ്ടക്കയം: വാറ്റു ചാരായം വില്‍പ്പന നടത്തിയതിന് മുക്കുളം തേവര്‍കുന്നേല്‍ തങ്കച്ചന് (59)നെ എക്സൈസ് സംഘം പിടികൂടി. പൊന്‍കുന്നം എക്സൈസ് സി.ഐ. ആര്.ജയചന്ദ്രന്റെ നേതൃത്വത്തില്‍ എക്സൈസ് സംഘമാണ് പിടികൂടിയത്.
ഏന്തയാര്‍ ടൗണില്‍ ചാരായ വില്‍പ്പന നടത്തുന്നതിനിടയിലാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. ദീര്‍ഘകാലമായി ഇയാള്‍ ഏന്തയാറ്റിലും പരിസര പ്രദേശങ്ങളിലും ചാരായ വില്‍പ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. സംഘത്തെ കണ്ട ഇയാള്‍ ചാരായവുമായി ഓടി രക്ഷപെടാന്‍ ശ്രമം നടത്തിയെങ്കിലും സംഘം പിന്തുടര്ന്നു പിടികൂടുകയായിരുന്നു. ഐ.ബി.സിവില്‍ ഓഫീസര്‍ കെ.എന്‍.സുരേഷ് കുമാര്‍, എ.ഇ.ഐ.(ജി) എം.ഐ.അജിത്ത്, ടോജോ ടി.ഞളളിയില്‍, വി.എസ്.ശ്രിലേഷ്, സി.കണ്ണന്, സന്തോഷ്, രതീസ് ഹരികൃഷ്ണന് എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: