കോതമംഗലം: ആനവേട്ടക്കേസിലെ പിടികൂടാനുള്ള നായാട്ടുകാരനായ ഏകപ്രതിക്കായി അന്വേഷണസംഘം കര്‍ണ്ണാടകയില്‍ തെരച്ചില്‍നടത്തി. നേര്യമംഗലം സ്വദേശി തങ്കച്ചനുവേണ്ടിയാണ് അന്വേഷണസംഘം കര്‍ണ്ണാടകയിലെത്തിയത്. അന്വേഷണസംഘത്തിലെ എട്ട്പേര്‍ രണ്ട് ഗ്രൂപ്പായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
കര്‍ണ്ണാടകയിലെ ഷിമോഗ, മടിക്കേരി, കൊടക് എന്നിവിടങ്ങിളില്‍ മലയാളികള്‍ നടത്തുന്ന ഇഞ്ചികൃഷിക്ക് പണിക്കാരനായി തങ്കച്ചന് ജോലിചെയ്യുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണസംഘം കഴിഞ്ഞരണ്ട് ദിവസമായി കര്‍ണ്ണാടകയിലെത്തി തെരച്ചില്‍ നടത്തുന്നത്.
എന്നാല്‍, ഇയാള്‍ കര്‍ണ്ണാടകയില്‍ നിന്നും രക്ഷപ്പെട്ടതായി സൂചനയുണ്ട്. കേസിലെ പ്രധാന പ്രതിയായ ഇയാളെ പിടികൂടേണ്ടത് അന്വേഷണസംഘത്തിന് അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: