പെണ്‍വാണിഭം: പോലീസുകാരനുള്‍പ്പെടെ എട്ടുപേര്‍ പിടിയില്‍

Friday 18 December 2015 11:34 pm IST

പാലക്കാട്: നഗരത്തിനടുത്ത് വീട് വാടകയ്ക്ക് എടുത്ത് പെണ്‍വാണിഭം നടത്തിയ എട്ടംഗസംഘം അറസ്റ്റില്‍. പോലീസുകാരനും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ എട്ടുപേരാണ് പിടിയിലായത ഇന്നലെ വൈകീട്ട് മൂന്നുമണിയോടെ കസബ പോലീസാണ് പെണ്‍വാണിഭ സംഘത്തെ കുടുക്കിയത്. മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കണ്ണാടി കളത്തില്‍ വീട്ടില്‍ ജയന്‍(42), മണ്ണാര്‍ക്കാട് കോട്ടോപ്പാടം കണ്ടമംഗലം കോഴിമണ്ണില്‍ വീട്ടില്‍ മുസ്തഫ(37), കോങ്ങാട് കാക്കയം വീട്ടില്‍ മണികണ്ഠന്‍(40), കോയമ്പത്തൂര്‍ രാമനാഥപുരം എസ്. കുമാര്‍(65), തിരുപ്പൂര്‍ മെയിന്‍ റോഡ് ടിഎസ്ആര്‍ ലേഔട്ട് വെങ്കിടേഷ്(44), തിരുപ്പൂര്‍ മൂന്നാംതെരുവ് ആര്‍വി ലേഔട്ട് ആസിയ(42), പള്ളത്തേരി നരകുളം അംബുജം ശോഭ(50), ബംഗളൂരു ഇന്‍ഫന്ററി ബില്‍ഡിംഗ് റോഡില്‍ നേഹനാഗ്(23) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ മുസ്തഫയാണ് നടത്തിപ്പുകാരനെന്ന് പോലീസ് പറഞ്ഞു. നഗരത്തോട് ചേര്‍ന്നുള്ള വിഐപി കോളനിയായ ചന്ദ്രനഗറില്‍ മൂന്നുദിവസം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് സംഘം പിടിയിലായത്. പ്രായംകുറഞ്ഞ നേഹനാഗിനെ മുന്‍നിര്‍ത്തിയായിരുന്നു പ്രധാന കച്ചവടം. 20,000 രൂപവരെയാണ് ഈടാക്കിയിരുന്നത്. ഒരാഴ്ച മുമ്പാണ് സംഘം വീട് വാടകയ്ക്ക് എടുത്തത്. പിന്നീട് കാറിലും ഇരുചക്രവാഹനങ്ങളിലുമായി ഇടപാടുകാര്‍ വന്നുപോയി തുടങ്ങിയതോടെ സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ അറിയിച്ചു. തുടര്‍ന്നാണ് പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. പിടിയിലായ പോലീസുകാരന്‍ ഇടപാടിനെത്തിയതായിരുന്നു. ഇന്നലെ വീട്ടില്‍ പരിശോധന നടത്തിയ പോലീസ് ഒന്നരലക്ഷം രൂപയും പത്തു മൊബൈല്‍ ഫോണും ഒരു കുപ്പി മദ്യവും ഗര്‍ഭനിരോധന ഉറകളും കണ്ടെടുത്തു. കസബ സി.ഐ എം.ഐ. ഷാജി, എസ്.ഐ പ്രശാന്ത്കുമാര്‍, അഡീഷണല്‍ എസ്.ഐ സുധാകരന്‍, സി.പി.ഒമാര്യ പ്രസാദ്, ബാബു, അനൂപ്, രാധിക, ബബിത എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.