ഉദ്ഘാടനം ചെയ്തു

Saturday 2 July 2011 11:27 pm IST

മടിക്കൈ: മടിക്കൈ ജി.വി.എച്ച്‌.എസ്‌.എസ്‌ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം മടിക്കൈ മോഡല്‍ കോളേജ്‌ മലയാള വിഭാഗം തലവന്‍ പ്രൊഫ: യു.ശശി മേനോന്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്റ്റ്‌ ബേബി ബാലകൃഷ്ണന്‍, ഈശ്വരന്‍ നമ്പൂതിരി, സ്റ്റാഫ്‌ സെക്രട്ടറി പി.സതീശന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പാള്‍ സാവിത്രിടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. വായനാവാരത്തോടനുബന്ധിച്ച്‌ സാഹിത്യ ക്വിസ്‌ വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ ശശിമേനോന്‍ നല്‍കി. കുട്ടികള്‍ വായനാനുഭവങ്ങള്‍ പങ്കിട്ടു.