തിരുവനന്തപുരം: എസ്എന്‍ഡിപിയോഗം യൂത്ത്മൂവ്മെന്റ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ കെ.പിസിസി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. നൂറു കണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.കൊല്ലത്ത് പ്രധാനമന്ത്രി അനാവരണം ചെയ്ത ആര്.ശങ്കര്‍ പ്രതിമയ്ക്ക് സമീപം കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച നടപടിയില്‍ പ്രതിഷേധിച്ചാണ്്് മാര്‍ച്ച് നടത്തിയത്.
മാനവീയം വീഥിയില്‍ നിന്നു തുടങ്ങിയ മാര്‍ച്ച് കെല്‍ട്രോണ്‍ ജംഗ്ഷന്, വെള്ളയമ്പലം വഴിയാണ് ഇന്ദിരാഭവന് മുന്നിലെത്തിയത്. എസ്എന്‍ഡിപി യോഗം പത്രാധിപര്‍ കെ.സുകുമാരന്‍ സ്മാരക തിരുവനന്തപുരം യൂണിയന് കണ്‍വീനര്‍ ആലുവിള അജിത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പാറശ്ശാല യൂണിയന് സെക്രട്ടറിയും വട്ടിയൂര്‍ക്കാവ് യൂണിയന് കണ്‍വീനറുമായ ചൂഴാല്‍ ജി.നിര്‍മ്മലന്‍, ബൈജു തോന്നയ്ക്കല്‍, നെടുമങ്ങാട് രാജേഷ്, അരുണ്‍ അശോക്, അജി എസ്.ആര്.എം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: