ബംഗ്ലാദേശ് നാവിക കേന്ദ്രത്തില്‍ ഇരട്ട സ്‌ഫോടനം

Saturday 19 December 2015 11:47 am IST

ചിറ്റഗോംഗ്: ബംഗ്ലാദേശ് നാവിക കേന്ദ്രത്തിനുള്ളിലെ മുസ്‌ലിം പള്ളിയില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ടൈം ബോംബ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവ സ്ഥലത്തുനിന്ന് ഒരാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശം സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പോലീസ് അന്വേഷണം നടത്തിവരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.