ആര്‍എസ്എസ് പ്രാഥമിക സംഘശിക്ഷാ വര്‍ഗുകള്‍ക്ക് ഇന്ന് തുടക്കം

Saturday 19 December 2015 11:23 am IST

കോഴിക്കോട്: രാഷ്ട്രീയ സ്വയം സേവകസംഘം പ്രാഥമിക സംഘശിക്ഷാ വര്‍ഗുകള്‍ക്ക് ഇന്ന് തുടക്കം. കോഴിക്കോട് ജില്ലയില്‍ മൂന്നിടത്തായാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വര്‍ഗുകള്‍ നടക്കുക. കോഴിക്കോട് മഹാനഗരത്തില്‍ കോട്ടൂളി സരസ്വതി വിദ്യാമന്ദിറില്‍ വൈകിട്ട് ഏഴിന് കോഴിക്കോട് ചിന്മയാ മിഷന്‍ അധിപന്‍ ബ്രഹ്മചാരി മുകുന്ദചൈതന്യ വര്‍ഗിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പ്രാന്തീയ സഹസമ്പര്‍ക്ക പ്രമുഖ് വി.കെ സോമസുന്ദരന്‍ മുഖ്യ പ്രഭാഷണം നടത്തും. കോഴിക്കോട് ഗ്രാമജില്ലാ വര്‍ഗ് കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് സംഘചാലക് യു. ഗോപാല്‍ മല്ലര്‍ ഉദ്ഘാടനം ചെയ്യും. പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. വടകര ജില്ലയുടെ വര്‍ഗ് വട്ടോളി നാഷണല്‍ ഹൈസ്‌കൂളില്‍ നടക്കും. പ്രന്തീയ കാര്യകാരി അംഗം മുകുന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. വര്‍ഗ് 26ന് വൈകിട്ട് പൊതുപരിപാടിയോടെ സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.