തിരുവനന്തപുരം:പാറ്റൂര്‍ ഭൂമി ഇടപാടില്‍ അഴിമതി നടന്നതായി പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ മേധാവി ഡിജിപി ജേക്കബ് തോമസ്.
ഭൂമി ഇടപാടില്‍ ഭരണ സംവിധാനത്തിന് വീഴ്ച വന്നുവെന്നും സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നും ജേക്കബ് തോമസ് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. പാറ്റൂര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പേരുണ്ടോയെന്ന ചോദ്യത്തിന് ലോകായുക്തയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ കേസിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് അദ്ദേഹം മറുപടി നല്കി.
തന്നെ ജനവിരുദ്ധനായി ചിത്രീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നടപടി ഏറെ വേദനിപ്പിച്ചു. അതിനാലാണ് അദ്ദേഹത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങിയത്. മുഖ്യമന്ത്രിയോട് ശത്രുതയില്ലെന്നും ഡിജിപി പറഞ്ഞു.
ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍ കോഴ കേസിന്റെ അന്വേഷണ ചുമതല തനിക്കും ഉണ്ടായിരുന്നു. ബാര്‍ കോഴക്കേസില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും ജേക്കബ് തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: