ന്യൂദല്‍ഹി:ദല്‍ഹി സന്ദര്‍നത്തില്‍ രാഷ്ട്രീയമില്ലെന്ന് അറിയിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വ്യക്തിപരമായ കാര്യങ്ങള്‍ക്കാണ് താനിവിടെ എത്തിയത്, അല്ലാതെ രാഷ്ട്രീയ സംബന്ധമായ കാര്യങ്ങള്ക്കല്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി ചികിത്സാര്‍ത്ഥം അമേരിക്കയിലേക്ക് പോവുന്നതിനാല്‍ അദ്ദേഹത്തിനൊപ്പം പോവാന്‍ എത്തിയതാണ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരെ താന്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയെന്ന് തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. കത്തിനെ കുറിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും മുഖ്യമന്ത്രിഉമ്മന്‍ചാണ്ടിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി വേദിയില്‍ പറഞ്ഞ കാര്യങ്ങള്‍ മാദ്ധ്യമങ്ങളോട് ആവര്‍ത്തിക്കാനില്ലെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: