ന്യൂദല്‍ഹി: മുന്‍ പ്രതിരോധ സെക്രട്ടറി ആര്‍കെ മാഥൂറിനെ മുഖ്യ വിവരാവകാശ കമ്മീഷണറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ഡിസംബര്‍ ഒന്നിന് വിജയ് ശര്‍മ്മ വിരമിച്ച ഒഴിവിലാണ് മാഥൂറിന്റെ നിയമനം. പേഴ്സണല്‍ സഹമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. 62 മാഥൂറിന് മൂന്നു വര്‍ഷം( 65 വയസാകുന്നതുവരെ) ഈ പദവിയില്‍ തുടരാന്‍ കഴിയും.
ത്രിപുര കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ മാഥൂര്‍ 2013 മെയ് 28 മുതല്‍ രണ്ടു വര്‍ഷം പ്രതിരോധ സെക്രട്ടറിയായിരുന്നു.കാണ്‍പൂര്‍ ഐഐടിയില്‍ നിന്ന് ബിരുദവും ദല്‍ഹി ഐഐടിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും എടുത്ത മാഥൂര്‍ ചെറുകിട, ഇടത്തരം വ്യവസായ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവര്‍ അംഗങ്ങളുമായി സമിതിയാണ് മാഥൂറിനെ തെരഞ്ഞെടുത്തത്. നിയമനത്തിന് രാഷ്ട്രപതി അംഗീകാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: