സുഹൃത്തിണ്റ്റെ ഭാര്യയെ വിലക്ക്‌ വാങ്ങി ബലാല്‍സംഗം ചെയ്ത സംഭവം; പ്രതി കോടതിയില്‍ കീഴടങ്ങി

Saturday 2 July 2011 11:38 pm IST

കാഞ്ഞങ്ങാട്‌: ഭര്‍ത്താവിന്‌ 15000 രൂപ നല്‍കി ഭാര്യയെ വിലക്ക്‌ വാങ്ങി ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. കരിന്തളെ കുറുവാട്ടെ മനോജ്‌ (31) ആണ്‌ കീഴടങ്ങിയത്‌. ഇയാളെ ഹൊസ്ദുര്‍ഗ്ഗ്‌ ഒന്നാംക്ളാസ്സ്‌ കോടതി 15 ദിവസത്തേക്ക്‌ റിമാണ്റ്റ്‌ ചെയ്തു. ഇക്കഴിഞ്ഞ ജനുവരി 6ന്‌ സുഹൃത്തായ പ്രസാദിണ്റ്റെ വീട്ടിലെത്തിയ മനോജ്‌ പ്രസാദിന്‌ പണവും നല്‍കിയ ശേഷം ഭാര്യയെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവത്രെ. ഇതുവഴി ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ്‌ നിര്‍ബന്ധിച്ച്‌ ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തിരുന്നുതായി പറയുന്നു.