തിരുവല്ല- പത്തനംതിട്ട പാതയില്‍ ഗതാഗത കുരുക്ക് രൂക്ഷം

Saturday 19 December 2015 9:07 pm IST

തിരുവല്ല:ഈ മണ്ഡലകാലത്തും പൊതുമരാമത്ത് വകുപ്പിന് തിരുവല്ല -പത്തനംതിട്ട പാതയിലെ പണികള്‍ പൂര്‍ത്തികരിക്കാന്‍ സാധിച്ചില്ല.അന്യസംസ്ഥാനയാത്രികര്‍ അടക്കം ആശ്രയിക്കുന്ന ജില്ലയിലെ പ്രധാന പാതയോടാണ് വകുപ്പിന്റെ അവഗണന.ശബരിമലയില്‍ എത്തുന്നതിന് മുമ്പ് പാതയിലെ പത്തിടങ്ങളിലുള്ള വലിയകുണ്ടും കുഴിയും താണ്ടിവേണം ഭക്തര്‍ക്ക് ശബരിമലയില്‍ എത്താന്‍.വ്യശ്ചികം മാസത്തിന് മുമ്പ് ടാറിംങ് ചെയ്ത പ്രദേശങ്ങളിലെ റോഡിലേക്ക് ഇറങ്ങിനില്‍ക്കുന്ന വൈദ്യുതതൂണുകള്‍ മാറ്റാതെയാണ് പലയിടത്തും പണികള്‍ പൂര്‍ത്തിയാക്കിയത്.മിക്ക ഇടങ്ങളിലും ആവശ്യത്തിനുള്ള തെരുവുവിളക്കുകള്‍ ഇല്ലാത്തതിനാല്‍ വലിയ അപകടങ്ങളാണ് അയ്യപ്പഭക്ത•ാര്‍ക്ക് വെല്ലുവിളിയാകുന്നത്.തിരുവല്ല മുതല്‍ പത്തനംതിട്ട വരെയുള്ള ഭാഗത്തെ ടാറിംഗ് ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല് .മുന്നറിയിപ്പുകള്‍ ഇല്ലാതെ നടത്തുന്ന ടാറിഗ് മണിക്കൂറുകളുടെ ഗതാഗത തടസമാണ് ഉണ്ടാക്കിയിരിക്കുന്നത്.മണ്ഡലകാലം തുടങ്ങുംമുമ്പുതന്നെ ശബരിമല അനുബന്ധ പാതകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെങ്കിലും ഇത് നടപ്പാക്കാനായിട്ടില്ല.തിരുവല്ല,വള്ളം കുളം നെല്ലാട്, കുമ്പ്‌നാട്, മുട്ടുമണ്‍, പുല്ലാട്, ചെട്ടിമുക്ക് തുടങ്ങിയ പ്രദേശത്താണ് അപ്രതീക്ഷിത റോഡ് ടാറിങ്ങ് ഗതാഗത കുരുക്ക് ഉണ്ടാക്കിയിരിക്കുന്നത.ഗതാഗത നിയന്തണത്തിന് ആവശ്യത്തിന് പോലീസില്ലാത്തതും എസ്.പി.ഒ.മാരായി തിരഞ്ഞെടുത്തവര്‍ക്ക് വേണ്ടത്ര പരിശീലനമില്ലാത്തതും ഗതാഗതക്കുരുക്കിന് പ്രധാന കാരണമാകുന്നു.തിരുവല്ല കോഴഞ്ചേരി ടൗണുകളിലെ അനധികൃത പാര്‍ക്കിങും ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.