നിരണം ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ കംമ്പ്യൂട്ടര്‍വത്ക്കരിക്കും: എംഎല്‍എ

Saturday 19 December 2015 9:08 pm IST

തിരുവല്ല:നിരണം ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ കംമ്പ്യൂട്ടര്‍വത്ക്കരിക്കുന്നതിന് നാല് കംമ്പ്യൂട്ടറുകള്‍ വാങ്ങുന്നതിനുള്ള തുക എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ചതായി എം.എല്‍.എ മാത്യു ടി തോമസ്. നിരണം ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഗ്രാമസേവാ കേന്ദ്രങ്ങളുടെ ഔപചാരിക ഉദ്ഘാടനം ശിശുവിഹാറില്‍ നിര്‍വഹിക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സാധാരണക്കാര്‍ക്ക് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് ഓഫീസുകള്‍ കാര്യക്ഷമമായ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും അതിന് അത്യാധുനിക സൗകര്യങ്ങള്‍ ആവശ്യമാണെന്നും ഉദ്ഘാടനപ്രസംഗത്തില്‍ എംഎല്‍എ പറഞ്ഞു. പൗരാവകാശരേഖ പുനപ്രസിദ്ധീകരണത്തിന്റെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍കുര്യന്‍ നിര്‍വഹിച്ചു. യോഗത്തില്‍ നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ് അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ചെറിയാന്‍, നിരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയാമ്മ മത്തായി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അന്നമ്മ വര്‍ഗീസ്, സൂസമ്മ പൗലോസ്, എം.പി നൈനാന്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാ. കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിമലാ രാമചന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാ. കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷമീന എച്ച്. ക്ഷേമകാര്യ സ്റ്റാ. കമ്മിറ്റി ചെയര്‍മാന്‍ കുരുവിള കോശി, ഗ്രാമപഞ്ചായത്ത് മെമ്പറുമാരായ മാത്യു എം വര്‍ഗീസ്, പി.സി പുരുഷന്‍, ബെഞ്ചമിന്‍ തോമസ്, ജോളി വര്‍ഗീസ്, റെയ്ച്ചല്‍ മാത്യു, ജൂലി റെന്നി, അലക്‌സ് ജോണ്‍ പുത്തുപ്പള്ളില്‍, ബാലകൃഷ്ണന്‍ പി.എന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബെന്നി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വാര്‍ഡ് വികസന സമിതി അംഗങ്ങള്‍ക്കുള്ള പരിശീലന ക്ലാസ് കില കോ-ഓര്‍ഡിനേറ്റര്‍ രാമചന്ദ്രന്‍ നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.