മൊബൈല്‍ ടവറില്‍ നിന്നും ബാറ്ററി മോഷ്ടിച്ച 4 പേര്‍ അറസ്റ്റില്‍

Saturday 19 December 2015 9:15 pm IST

പന്തളം: മൊബൈല്‍ ടവറുകളില്‍ നിന്നും ബാറ്ററികള്‍ മോഷണം പോയ കേസില്‍ 4 പേരെ പന്തളം പോലീസ് അറസ്റ്റു ചെയ്തു. വാഴക്കുന്നം ചെറുകോല്‍ കാട്ടൂര്‍ കാട്ടൂര്‍പ്പേട്ട ചൗക്കയില്‍ അഹമ്മദ് സലിം (സലീം-53), മെഴുവേലി ഇലവുംതിട്ട അയത്തില്‍ വലിയകാലായില്‍ തിലക് (തിമ്പു-23), ഇലവുംതിട്ട ആനന്ദഭൂതേശ്വരം ഞാറമൂട്ടില്‍ കിഴക്കേതില്‍ വിഷ്ണു (23), ആനന്ദഭൂതേശ്വരം മുട്ടയത്തില്‍ സുരാജ് ഭവനില്‍ സുരാജ് (രഞ്ജു-21), എന്നിവരാണ് അറസ്റ്റിലായത്. ചെന്നീര്‍ക്കര, ഇലവുംതിട്ട, ഇലന്തൂര്‍, ഇലന്തൂര്‍ ജംഗ്ഷന്‍, മടുക്കക്കുന്ന് എന്നിവിടങ്ങളിലെ ടവറുകളിലാണ് മോഷണം ഇവര്‍ മോഷണം നടത്തിയത്. ഇലവുംതിട്ടയിലെ ടവറില്‍ നിന്നും ബാറ്റി കൂടാതെ ഡീസലും മോഷ്ടിച്ചിരുന്നു. ഐഡിയ, വൊഡാഫോണ്‍ തുടങ്ങിയ കമ്പനികള്‍ക്ക് മൊബൈല്‍ ടവറുകള്‍ വാടകയ്ക്കു നല്കുന്ന ഇന്‍ഡസ് ടവേഴ്‌സ് ലിമിറ്റഡിന്റെ മെയിന്റനന്‍സ് ജോലികള്‍ നടത്തുന്ന സ്ഥാപനത്തിലെ ടെക്‌നീഷ്യനായിരുന്ന തിലകാണ് മോഷണങ്ങളുടെ സൂത്രധാരന്‍. ഇയാള്‍ 2013-14 കാലയളവില്‍ സുഹൃത്തുക്കളായ വിഷ്ണുവിന്റെയും സുരാജിന്റെയും സഹായത്തോടെ മോഷ്ടിക്കുന്ന ബാറ്ററികള്‍ അഹമ്മദ് സലീമിന്റെ ഇലന്തൂര്‍ ജംഗ്ഷനു സമീപമുള്ള ആക്രിക്കടയില്‍ വില്ക്കുകയായിരുന്നു. തിരുവനന്തപുരം, ചുനക്കര, കോഴഞ്ചേരി അയത്തില്‍ എന്നിവിടങ്ങളില്‍ ഇയാള്‍വിറ്റ ബാറ്ററികളും പോലീസ് പിടികൂടി. അറസ്റ്റ് ചെയ്തവരെ അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.