മുഹമ്മ: ശബരിമല അയ്യപ്പന് ആയോധനകല അഭ്യസിച്ച മുഹമ്മ ചീരപ്പന്‍ചിറ പഠനകളരിയെ ലോകശ്രദ്ധയിലെത്തിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡംഗം അജയ്തറയില്‍ പറഞ്ഞു. ചീരപ്പന്‍ചിറ മുക്കാല്‍വെട്ടം അയ്യപ്പക്ഷേത്രത്തിലും കളരിയിലും ദര്‍ശനം നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത്താവളം എന്നതിനേക്കാള്‍ ഉപരി അയ്യപ്പന്റെ പുണ്യസ്ഥലങ്ങള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം. അയ്യപ്പന്പൂഴിയങ്കം പഠിച്ചുവെന്ന് കരുതുന്ന കളരി ചരിത്രത്തിന്റെ ഭാഗമാണ്. അതിനുവേണ്ട പ്രധാന്യം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: