കോഴിക്കോട്: 83-ാമത് ശിവഗിരി തീര്‍ത്ഥാടന വേദിയില്‍ ജ്വലിപ്പിക്കുന്നതിനുള്ള ദിവ്യജ്യോതി ഡിസംബര്‍ 26ന് വൈകീട്ട് നാലുമണിക്ക് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും. മലബാറില്‍ ഗുരുദേവന് പ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിച്ച കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രം, കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രം, തലശ്ശേരി ജഗന്നാഥ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളെ പ്രതിനിധീകരിച്ചാണ് ഈ വര്‍ഷം ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ നിന്നും ജ്യോതി ആരംഭിക്കുന്നത്.
ജ്യോതി പ്രയാണം ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് സ്വാമി പ്രകാശാനന്ദ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ക്ഷേത്രയോഗം പ്രസിഡണ്ട് പി. വി. ചന്ദ്രന് അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ മുഖ്യ പ്രഭാഷണം നടത്തും. തലശ്ശേരി ജഗന്നാഥ ക്ഷേത്രം പ്രസിഡണ്ട് കെ. പി. രത്നാകരന്, കണ്ണൂര്‍ സുന്ദരേശ്വരം ക്ഷേത്രം പ്രസിഡണ്ട് കെ. പി. ബാലകൃഷ്ണന് ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം ജനറല്‍ സെക്രട്ടറി അനിരുദ്ധന് എഴുത്തുപള്ളി, വൈസ് പ്രസിഡണ്ട് പി. സുന്ദര്‍ദാസ്, ജോയിന്റ് സെക്രട്ടറി എടക്കോത്ത് സുരേഷ്ബാബു, ട്രഷറര്‍ കെ. വി. അരുണ്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
അനിരുദ്ധന് എഴുത്തുപള്ളി ജനറല്‍ കണ്‍വീനറും ശ്രീകണ്ഠേശ്വര ക്ഷേത്രം ഡയറക്ടര്‍മാരായ അനില്‍ കുമാര്‍ കേലാട്ട് ക്യാപ്റ്റനും, തറമ്മല്‍ പ്രസന്നകൂമാര്‍ കണ്‍വീനറും, ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഗുരുധര്‍മ്മ പ്രചരണസഭ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പി. പി. രാമനാഥന് വൈസ് ക്യാപ്റ്റനുമായുള്ള കമ്മറ്റിയാണ് ദിവ്യജ്യോതി പ്രയാണ യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. ഡിസംബര്‍ 26, 27, 28, 29 തിയ്യതികളില്‍ കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലുടെ സഞ്ചരിച്ച് ഡിസംബര്‍ 29 ന് വൈകീട്ട് ശിവഗിരി മഹാസമാധിയില്‍ എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: