തൊടുപുഴ: കൊല്ലത്ത് ആര് ശങ്കര്‍ പ്രതിമയെ അവഹേളിച്ച കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എസ്എന്‍ഡിപി ഇടുക്കി ജില്ലാ യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ ഷാജി കല്ലാറയില്‍ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. തൊടുപുഴ യൂണിയന് പ്രസിഡന്റ് അഡ്വ.എസ് പ്രവീണ്‍, സെക്രട്ടറി പിഎസ് സിനിമോന്‍, അടിമാലി യൂണിയന് പ്രസിഡന്റ് അനില്‍ തറനിലം, കെഡി രമേശ്, ഇടുക്കി യൂണിയന് സെക്രട്ടറി സുരേഷ് കോട്ടയ്കക്കുന്ന്, മലനാട് യൂണിയന് പ്രസിഡന്റ് ബിജു മാധവന്, നെടുംങ്കണ്ടം യൂണിയന് സെക്രട്ടറി സജി പറമ്പത്ത്, പിരുമേട് യൂണിയന് സെക്രട്ടറി അജയന് കെ സങ്കപ്പന്, നേതാക്കളായ സജിമോന്‍, മനേഷ് കുടിക്കയം തുടങ്ങിയവര്‍ സംസാരിച്ചു. ഇന്നലെ ഉച്ചക്ക് 3.30 യോടെ കിഴക്കേയറ്റത്തു നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകരെ പാലാ റോഡിലെ മാതാ ഷോപ്പിംങ് ആര്‍ക്കേഡിനു മുന്നില്‍ വച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് മുന്‍ നിശ്ചയിച്ചതില്‍ നിന്നും മാറ്റി ഇവിടെ വച്ച് തന്നെ യോഗം നടത്തുകയായിരുന്നു. ജില്ലയിലെ വിവിധ യൂണിയനില്‍ നിന്നുള്ള നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: