ചെറുതോണി: കാമാക്ഷി പഞ്ചായത്തിലെ നെല്ലിപ്പാറയിലെ ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും ഗുരുതരമായ രോഗം പിടിപെട്ടിരിക്കുകയാണ്. മൂക്കന് തോട്ടത്തില്‍ സുനിലും കുടുംബവുമാണ് മാറാ രോഗങ്ങളുടെ പിടിയില്‍ കഴിയുന്നത്. സുനിലിന്റെ മകന് സുബിന് കൊളസ്ട്രോള്‍ വ്യതിയാനത്തില്‍ വയര്‍ പൊട്ടിയൊലിച്ച് തുടങ്ങിയിട്ടും ചികിത്സിക്കാന്‍ മാര്‍ഗ്ഗമില്ലാതെ വിഷമിക്കുകയാണ് മാതാപിതാക്കള്‍. സുനില്‍ വൃക്ക രോഗിയും, ഭാര്യ ബിന്ദു കടുത്ത ആസ്മ രോഗിയുമാണ്. ഈ കുടംബത്തിന്റെ ചികിത്സയ്ക്ക് നാട്ടുകാരുടെ സഹോയത്തോടെ സ്വരൂപിച്ചതുമായ 5 ലക്ഷം രൂപ ഇതിനോടകം പലപ്പോഴായി ചെലവഴിച്ചു കഴിഞ്ഞു. തുടര്‍ ചികിത്സയ്ക്കായി 6 ലക്ഷത്തോളം രൂപ വേണം. തുക കണ്ടെത്താന്‍ വേണ്ടി നാട്ടുകാര്‍ ചേര്‍ന്ന് സഹായനിധി കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. തങ്കമണി യൂണിയന് ബാങ്ക് ശാഖയില്‍ ഇവരുടെ പേരില്‍ ജോയിന്റെ അക്കൗണ്ട് രൂപീകരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 427702010020853 ഐ എഫ് സി കോഡ് : UBIN 0542776
പ്രതികരിക്കാൻ ഇവിടെ എഴുതുക: