ഹിന്ദു വനിതാ നേതൃസമ്മേളനം ഇന്ന് കോട്ടയത്ത്

Saturday 19 December 2015 10:20 pm IST

കോട്ടയം: മഹിളാ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഹിന്ദുവനിതാ നേതൃസമ്മേളനം ഇന്ന് എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഹാളില്‍ നടക്കും. മഹിളാ ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ നിഷാ സോമന്റെ അദ്ധ്യക്ഷത വഹിക്കും. സമ്മേളനം രാജയോഗിനി ബ്രഹ്മകുമാരി രഞ്ജിനി ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും. അമ്പതിലധികം സമുദായസംഘടനകളില്‍ നിന്നായി നൂറ് പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ അറിയിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, പി.ജി. ശശികല, പി.എസ്. അമ്പിളി തുടങ്ങിയവര്‍ പങ്കെടുക്കും. സ്ത്രീകള്‍ക്ക്‌നേരെ നടക്കുന്ന പീഡനങ്ങള്‍ സമൂഹത്തിന്റെ സാംസ്‌കാരിക മൂല്യതകര്‍ച്ച സമ്പൂര്‍ണ്ണ മദ്യനിരോധനത്തിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങള്‍യോഗം ചര്‍ച്ച ചെയ്യുമെന്നും ബിന്ദുമോഹന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.