ചങ്ങനാശേരി: മാമ്മൂട് ദൈവംപടിക്ക് സമീപം വൈകിട്ട് 4.30ന് ആണ് തീപിടിത്തമുണ്ടായത്. കറുകച്ചാല്‍ ഭാഗത്തുനിന്നും ചങ്ങനാശേരിയിലേക്ക് വരികയായിരുന്നു കണ്ടെയ്നര്‍ കയറ്റിയ ലോറി. സ്പെയര്‍പാര്‍ട്സുമായി ഹരിയാനയിലെ ഗുഡ്ഗാവില്‍നിന്നും വിവിധ ഷോറൂകളിലേക്ക് വന്ന ലോറിയിലെ സ്പെയര്‍ പാര്‍ട്സ്, ഓയില്‍ തുടങ്ങിയ സാധനങ്ങള്‍ക്കാണ് തീപിടിച്ചത്. ചങ്ങശേരി, കറുകച്ചാല്‍, പാമ്പാടി, കോട്ടയം എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീകെടുത്തിയത്. ലോറിയിലേക്ക് തീപടരുന്നത് ഫയര്‍ഫോഴ്സ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടല്‍മൂലം ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: