പൊന്‍കുന്നം: പാലാ-പൊന്‍കുന്നം റോഡില്‍ കൊപ്രാക്കളം ജംഗ്ഷനു സമീപം കെഎസ്ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്കു പരിക്ക്.
വാനിലെ യാത്രക്കാരായ കോരൂത്തോട് പൂവക്കുളം വീട്ടില്‍ ഉലഹന്നാന്റെ മകന് ഷാജി(41), കോരൂത്തോട് നരിവേലില്‍ വീട്ടില്‍ കരുണാകരന്റെ മകന് സാലിദാസ്(53) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ സാരമായി പരിക്കേറ്റ ഷാജിയെ കോട്ടയം മെഡിക്കല്‍ കോളജിലും സാലിദാസിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുന്നു മണിക്കായിരുന്നു അപകടം.
പാലായില്‍ നിന്നു പൊന്‍കുന്നത്തേക്കു വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിരേ വന്ന വാനും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. വാനിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തെത്തുടര്‍ന്ന് റോഡിലൂടെ പരന്നൊഴുകിയ ഓയില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നു കഴുകിനീക്കി അപകടസാധ്യത ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: