മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ തുറന്നു

Sunday 20 December 2015 10:27 am IST

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് ഷട്ടറുകള്‍  വീണ്ടും തുറന്നു. രണ്ടു ഷട്ടറുകളാണ് തുറന്നത്. മൂന്നു ഷട്ടറുകള്‍ കൂടി തുറക്കാന്‍ സാധ്യതയുണ്ട്.പെരിയാറിന്റെ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. നീരൊഴുക്ക് കൂടിയതോടെ അണക്കെട്ടിലെ ജലനിരപ്പ് 141.7 അടിയായി ഉയര്‍ന്നു. ഇതേത്തുടര്‍ന്നാണ് മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്നത്. വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് അണക്കെട്ടിലേക്കുള്ള തീരൊഴുക്ക് ശക്തിപ്രാപിച്ചത്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയായി തുടരുകയാണ്. മിനിറ്റില്‍ 161 ലിറ്റര്‍ വെള്ളം അണക്കെട്ടിന്റെ ഗ്യാലറിയിലൂടെ ഒലിച്ചിറങ്ങുന്നുണ്ട്. ഓരോ സെക്കന്‍ഡിലും ഗ്യാലറിയിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ കണക്കനുസരിച്ചാണ് അണക്കെട്ടിന്റെ ബലക്ഷയം കണക്കാക്കുന്നത്. ഇതാദ്യമായാണ് ഇത്രയധികം വെള്ളം ഗ്യാലറിയിലൂടെ ഒഴുകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.