പാറ്റ്ന: ബിഹാറിലെ ഖഗാരിയയില്‍ അമരപാളി എക്സ്പ്രസ് പാളം തെറ്റി. ഞായറാഴ്ച രാവിലെ കതിഹാറില്‍ നിന്നും അമൃത്സറിനു പോകുകയായിരുന്ന അമരപാളി എക്സ്പ്രസാണ് പാളം തെറ്റിയത്. ട്രെയിനിന്റെ ഏഴു ബോഗികളാണ് പാളം തെറ്റിയതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ആര്‍ക്കും പരുക്കേറ്റതായോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അപകടത്തിന്റെ കാരണം അറിയിവായിട്ടില്ല. ജില്ലാ അധികൃതരും റയില്‍വേ ഉദ്യാഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചില ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയും പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വേ അധികൃതര്‍ ഉത്തരവിട്ടിടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: