തൃശൂര്‍: വടക്കാഞ്ചേരി പാറളിക്കാടില് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മരച്ചുവട്ടില്‍ ബാഗില്‍ ഉപേക്ഷിച്ച നിലയിലാണ് ആറാഴ്ച പ്രായമുള്ള പെണ്‍കുട്ടിയെ കണ്ടെത്തിയത്.
നാട്ടുകാരാണ് ആദ്യം കുഞ്ഞിനെ കണ്ടെത്തിയത്.തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുഞ്ഞിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: