സ്‌പെയിനിന്റെ മിറേയ ലാലഗു റോസെക്ക് ലോക സുന്ദരി കിരീടം

Sunday 20 December 2015 1:09 pm IST

ബെയ്ജിങ്: 2015 ലെ ലോകസുന്ദരിപ്പട്ടം സ്‌പെയിനിന്റെ മിറേയ ലലാഗു റോയോ കരസ്ഥമാക്കി. സാന്‍യയിലെ ഗ്രാന്‍ഡ് തിയറ്ററില്‍ നടന്ന മല്‍സരത്തില്‍ 144 രാജ്യങ്ങളിലെ സുന്ദരികളെ പിന്തള്ളിയാണ് സ്‌പെയിനിന്റെ മിറേയ ലാലഗു റോസെ ലോക സുന്ദരി കിരീടം സ്വന്തമാക്കിയത്. ഇതാദ്യമായാണ് സ്‌പെയിനിന് ലോകസുന്ദരിപ്പട്ടം ലഭിക്കുന്നത്. റഷ്യയുടെ സോഫിയ നികിത്ചുക് ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ഇന്‍ഡോനേഷ്യയുടെ മരിയ ഹര്‍ഭാന്‍തി മൂന്നാം സ്ഥാനവും നേടി. കഴിഞ്ഞ വര്‍ഷത്തെ ജേതാവായ ദക്ഷിണാഫ്രിക്കയുടെ ജോളിന്‍ സ്‌ട്രോസ് മിറേയയെ കിരീടമണിയിച്ചു.ചടുലമായ വാക്ചാതുരിയാണ് ലലാഗുനയ്ക്ക് തുണയായത്. ബാഴ്‌സലോണയാണ് 23 കാരിയായ ലലാഗുനയുടെ സ്വദേശം. ഫാര്‍മക്കോളജിയില്‍ ബിരുദം നേടിയ ലലാഗുന മോഡലിംഗ് രംഗത്ത് സജീവമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.