ബോംബ് ഭീഷണി; കെനിയയില്‍ വിമാനം അടിയന്തരമായി ഇറക്കി

Sunday 20 December 2015 1:52 pm IST

നെയ്‌റോബി: ബോംബ് ഭീഷണിയെത്തുടര്‍ന്ന് എയര്‍ ഫ്രാന്‍സ് വിമാനം അടിയന്തരമായി കെനിയയില്‍ ഇറക്കി. മൗറീഷ്യയില്‍ നിന്നു ഫ്രാന്‍സിലേക്ക് പോയ ബോയിംഗ് 777 വിമാനമാണ് കെനിയയില്‍ ഇറക്കിയത്. വിമാനത്തില്‍ ബോംബ് വച്ചിട്ടുള്ളതായി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പൈലറ്റിനോട് അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് പൊലീസ് വക്താവ് ചാള്‍സ് ഒവിനോ അറിയിച്ചു. പരിശോധനയില്‍ ബോംബെന്നു സംശയിക്കുന്ന വസ്തു വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നും കണ്ടെത്തി. ഇതു പരിശോധിച്ചുവരികയാണ്. യാത്രക്കാരെല്ലാം സുരക്ഷിതരാണന്ന് അധികൃതര്‍ അറിയിച്ചു. 459 യാത്രക്കാരും 14 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.