ആര്‍എസ്എസ് പ്രാഥമിക ശിക്ഷാവര്‍ഗിന് തുടക്കം

Sunday 20 December 2015 2:33 pm IST

കൊല്ലം: ആര്‍എസ്എസ് കൊല്ലം ഗ്രാമജില്ലാ പ്രാഥമിക സംഘ ശിക്ഷാവര്‍ഗുകള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. കൊല്ലം മഹാനഗരത്തിന്റെ ശിക്ഷാവര്‍ഗ് കടവൂര്‍ നീരാവില്‍ എസ്എന്‍ഡിപി എച്ച്എസ്എസിലാണ് നടക്കുന്നത്. ഇന്നുരാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടനസദസില്‍ ആര്‍എസ്എസ് പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് രാജന്‍ കരൂര്‍, സ്വാമി ബോധേന്ദ്രതീര്‍ത്ഥപാദര്‍ എന്നിവര്‍ പങ്കെടുത്തു. ഗ്രാമജില്ലാ പ്രാഥമിക ശിക്ഷാവര്‍ഗ് ശൂരനാട് തെക്ക് പതാരം മിത്ര സെന്‍ട്രല്‍ സ്‌കൂളില്‍ തുടക്കമാകും. ഇന്ന് രാവിലെ ഒമ്പതിന് വിഭാഗ് സഹ കാര്യവാഹക് അശോക് വര്‍ഗ് ഉദ്ഘാടനം ചെയ്യും. മത്സ്യ പ്രവര്‍ത്തകസംഘം സംഘടനാ സെക്രട്ടറി പ്രദീപ്, ഗ്രാമജില്ലാ കാര്യവാഹക് ആര്‍.ബാഹുലേയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പുനലൂര്‍ സംഘജില്ലയുടെ പ്രാഥമിക ശിക്ഷാവര്‍ഗിന് ഇന്നലെ തുടക്കമായി. ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടി. ശബരിമല മുന്‍മേല്‍ശാന്തി ബാലമുരളി ഉദ്ഘാടനം ചെയ്തു. പുനലൂര്‍, അഞ്ചല്‍, പത്തനാപുരം, കൊട്ടാരക്കര, ചടയമംഗലം, ഓയൂര്‍ താലൂക്കുകളില്‍ നിന്നായി 350 ശിക്ഷാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്. വര്‍ഗ് അധികാരി രാധാകൃഷ്ണപിള്ളയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.