ന്യൂദല്‍ഹി: മുഖ്യമന്ത്രിക്കെതിരായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അയച്ചതായി പ്രചരിക്കുന്ന കത്ത് ഹൈക്കമാന്‍ഡിനു ലഭിച്ചിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്ക്. രമേശ് ചെന്നിത്തല തന്നെ ഇക്കാര്യം വിശദീകരിച്ചതാണ്.
മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കത്ത് സംഭവം വിവാദമായതോടെ രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തി അഹമ്മദ് പട്ടേലുമായും മുകുള്‍ വാസ്നിക്കുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: